ഉന്നത ജാതിക്കാരന്റെ ബൈക്കിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് കർണാടകയിൽ ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു. വിജയപുര ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സവർണജാതിക്കാരനും കുടുംബത്തിലെ 13 പേരും ചേർന്നാണ് യുവാവിനെ മർദിച്ചത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുവാവിനെ നിലത്തിട്ട് ചവിട്ടുന്നതും ചെരിപ്പുകൊണ്ടും കൈകൊണ്ടും മുഖത്ത് അടിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകി. തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 530 കിലോമീറ്റർ അകലെമിനാജി ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ പരാതിയിൽ കേസെടുത്തതായി പോലീസ് അറിയിച്ചു