കൽപ്പറ്റഃമുന്നണിയില് രണ്ടായി നില്ക്കാതെ ഒന്നിക്കണമെന്ന ഇരു പാർട്ടികളിലേയും പ്രവർത്തകരുടെ പൊതുവായ വികാരം ഉൾക്കൊണ്ട് നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ലയനം സാധ്യമാക്കാൻ ജെ.ഡി .എസ്-എൽ.ജെ.ഡി നേതൃത്വം ഗൗരവമായ ശ്രമം തുടരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡറും ജനതാദൾ എസ് നേതാവുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. രാജ്യത്തെ ബഹുസ്വരത നിലനിർത്താൻ സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
The Best Online Portal in Malayalam