വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് അടിച്ചുകൂട്ടിയത്. റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ സെഞ്ച്വറികളും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് കേരളത്തിന്റെ സ്‌കോർ ഉയർത്തിയത്.
ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും വിഷ്ണുവും ചേർന്ന് കൂട്ടിച്ചേർത്തത് 193 റൺസ്. 104 പന്തിൽ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതം 100 റൺസെടുത്ത ഉത്തപ്പയാണ് ആദ്യം പുറത്തായത്. പിന്നാലെ 107 പന്തിൽ 107 റൺസെടുത്ത വിഷ്ണു വിനോദും പുറത്തായി. പിന്നീടാണ് സഞ്ജുവിന്റെ വെടിക്കെട്ട് പിറന്നത്
29 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 61 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. വത്സൽ ഗോവിന്ദ് 46 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റെയിൽവേസ് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുകയാണ്. 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ് റെയിൽവേസ്