എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരാണ് മറ്റംഗങ്ങൾ.
കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ ഇന്നലെ സൂചന നൽകിയിരുന്നു. കക്ഷികളിൽ ഒരാളായ വിഎം സുധീരൻ ഇന്നലെ വാദങ്ങൾ രേഖാമൂലം നൽകിയിരുന്നു. ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്റെ വാദം
കോടതി ആവശ്യപ്പെട്ടതു പ്രകാരം വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ സമർപ്പിച്ചിട്ടില്ല. രണ്ട് കോടതികളിൽ വെറുതെ വിട്ട കേസിൽ അപ്പീലുമായി വരുമ്പോൾ ശക്തമായ വാദം വേണമെന്ന് കോടതി നേരത്തെ സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.