കർഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടൻ മോഹൻലാൽ. താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് കൂടിയായ മോഹൻലാൽ
കർഷക പ്രക്ഷോഭം ആഗോള ശ്രദ്ധയാകർഷിക്കുകയും വിദേശ സെലിബ്രിറ്റികൾ പിന്തുണ അർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രൊപഗാൻഡ ഏറ്റെടുത്ത് അക്ഷയ്കുമാർ, വിരാട് കോഹ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ മോഹൻലാലിന്റെ പ്രതികരണം തേടിയത്. നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു.