ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ എം ശിവശങ്കർ ജയിൽ മോചിതനായി. ഉച്ചയ്ക്ക് 2.10ന് കോടതി ഉത്തരവ് ബന്ധുക്കൾ ജയിലിൽ എത്തിച്ചു. തുടർന്ന് അര മണിക്കൂറിനകം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങി
ജയിലിൽ വായിച്ചിരുന്ന പുസ്തകങ്ങളുമായാണ് ശിവശങ്കർ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ നിന്നില്ല. കൂട്ടാനെത്തിയ ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു
ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ശിവശങ്കറിന് ജാമ്യം നൽകിയത്. നേരത്തെ ഇഡിയുടെ കേസിലും കസ്റ്റംസിന്റെ മറ്റൊരു കേസിലും ശിവശങ്കർക്ക് ജാമ്യം ലഭിച്ചിരുന്നു.