പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർഉത്തരവിറക്കി. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ക്യാമ്പ് ഓഫീസ് അനുവദിക്കുന്നത്. അടുത്താഴ്ച ഇത് കൈമാറും
ക്യാമ്പിന് പുറമെ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്. പോലീസിൽ നിന്നാണ് സിബിഐക്ക് ജീവനക്കാരെ നൽകുന്നത്.
ക്യാമ്പ് ഓഫീസ് വേണമെന്ന സിബിഐയുടെ ആദ്യ അപേക്ഷ സർക്കാർ പരിഗണിച്ചിരുന്നില്ല. തുടർന്ന് സിബിഐ വീണ്ടും കത്തയക്കുകയായിരുന്നു. എസ് പി നന്ദകുമാരൻ നായർ, ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ