ജിസാന്‍: മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി പുള്ളിയില്‍ മുഹമ്മദ്അലി (52) സൗദിയിലെ ജിസാന്‍ സമീപം അബൂ അരീഷില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഗ്ളാസ് ഡോര്‍ അടച്ച് പാക്ക് ചെയ്യുന്നതിനിടെ
കടകൊള്ളയടിക്കാനെത്തിയവര്,സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറയുടെ കേബിള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാൻ ശ്രമിക്കുന്നതിനിടെ ആക്രമികള്‍ വധിച്ചതാണെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.കടയില്‍ മുഹമ്മദ് മാത്രമായിരുന്നു.മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളിലൊരാള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതേ സ്ഥാപനത്തില്‍ ജോലിയുള്ള സഹോദരന് അവധിയിൽ നാട്ടിലാണ്. സംഭവസ്ഥലം സീല്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.