അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ബുമ്രയുടെയും അശ്വിന്റെയും ബൗളിംഗ് മികവിലാണ് ഓസീസ് ബാറ്റിംഗ് തകർന്നത്. നിലവിൽ 111 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ.
79 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ വീണ് പതറിയ ഓസീസിനെ നായകൻ ടിം പെയ്നും മാർനസ് ലാബുഷെയ്നും ചേർന്നുള്ള കുട്ടുകെട്ടാണ് രക്ഷിച്ചത്. ലാബുഷെയ്ൻ 47 റൺസുമായും പെയ്ൻ 26 റൺസുമായും ക്രീസിലുണ്ട്
ഇന്ത്യക്കായി ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റുകളെടുത്തു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറിനേക്കാളും 133 റൺസ് പിന്നിലാണ് ഓസീസ് ഇപ്പോൾ.