ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.