യുപിയിൽ നിയന്ത്രണം വിട്ട മണൽലോറി കാറിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ കൗസാംബിയിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട മണൽ ലോറി സ്‌കോർപിയോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു