രാജ്യത്തെ സർവകലാശാലകൾ പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർഥികളെ അവരുടെ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്സാക്കണമെന്നും രാഹുൽ ഗാന്ധി.
‘കോവിഡ് 19 മൂലം നിരവധി പേർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐഐടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകൾ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കയറ്റം നൽകണം.’ രാഹുൽ ഗാന്ധി പറഞ്ഞു.