കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ടോപ്സിയ പ്രദേശത്ത് വന്‍ തീപിടുത്തമുണ്ടായി. ചേരിപ്രദേശത്തെ കുടിലുകളിലേക്ക് തീ ആളിപ്പടര്‍ന്നു. 50-60 കുടിലുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നതോടെ താമസക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല. വൈകുന്നേരം 3.30 ഓടെയാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. പത്തിലധികം ഫയര്‍ എഞ്ചിന് യൂണിറ്റുകള്‍ ശ്രമിച്ചാണ് തീയണച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി, അടിയന്തര സേവന മന്ത്രി സുജിത് ബസു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
The Best Online Portal in Malayalam