നിർദേശങ്ങൾ പാലിക്കാത്തതും സമരങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമായി: ആരോഗ്യമന്ത്രി

നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ വരാനുള്ളത് കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങൾ തുടക്കം മുതലേ നടത്തിയിരുന്നു. അതിന്റെ ഫലം കണ്ടുവെന്ന് തന്നെയാണ് കരുതുന്നത്.

ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. 80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളായി. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമിനിർ തെറിക്കും. ഇത് രോഗവ്യാപനത്തിന് കാരണമാണ്

അതേസമയം മരണനിരക്ക് കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. പോസിറ്റീവ് കേസുകൾ വർധിക്കുമ്പോൾ മരണനിരക്ക് കൂടേണ്ടതാണ്. ഒരുമിച്ച് നടത്തിയ കഠിനപ്രയത്‌നം മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് നേരെ തിരിച്ചാണ്. ക്ലസ്റ്ററുകൾ വർധിച്ചതിനെ തുടർന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.