സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കാന്‍ സാധിച്ചതെന്ന അന്വേഷണവും നടക്കുന്നുണ്ട്
വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം കൈപ്പറ്റുന്ന ജോലി സരിത്തിന്റേതാണ്. ബാഗേജുകളിലെ സ്വര്‍ണം പുറത്തേക്ക് എത്തിക്കുന്ന ചുമതലയായിരുന്നു സ്വപ്‌നയുടേത്. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.
ഇന്ന് കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കും. പല കാര്യങ്ങള്‍ക്കും ഇന്ന് തീരുമാനമാകുമെന്ന് കസ്റ്റംസ് അറിയിച്ചു.