തിരുവനന്തപുരം കരമനയാറിലേക്ക് ചാടിയ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. 17 വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് പുഴയിൽ ചാടിയത്. ഇതിൽ കാച്ചാണി സ്വദേശിയായ ആൺകുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്
ഫായർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കൊടുവിലാണ് ഒരാളുടെ മൃതദേഹം ലഭിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യാശ്രമമെന്ന് കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു