ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 467 മരണം.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 7,19,665 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവില്‍ 2,59,557 പേര് ചികിത്സയില്‍ കഴിയുകയാണ്. 4,39,948 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 467 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 20160 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ മാത്രം 2,11,987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9026 പേര് സംസ്ഥാനത്ത് മരിച്ചു. 1,15,262 പേര് രോഗമുക്തി നേടിയപ്പോള്‍ 87,699 പേര് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.
തമിഴ്നാട്ടില്‍ 1,14,978 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 66,571 പേര് രോഗമുക്തി നേടി. 46,836 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു. 1571 പേര് മരിച്ചു
ഡല്‍ഹിയില്‍ 1,00,823 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3115 പേര് മരിച്ചു. 25,620 പേര് നിലവില്‍ ചികിത്സയിലുണ്ട്.