രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,442 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,442 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 903 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.

 

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 66,23,816 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,34,427 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,02,685 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

 

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. 76 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിലാണ് ഇന്ത്യക്ക് മുന്നിൽ. മരണ നിരക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലുമാണ് മുന്നിലുള്ളത്.