ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
പോയിന്റ് ടേബിളിലെ മൂന്നൂം നാലും സ്ഥാനക്കാരുടെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളും നാല് മത്സരങ്ങൾ വീതം കളിച്ചപ്പോൾ രണ്ട് വിജയവും രണ്ട് തോൽവിയുമാണ് ഉള്ളത്
മുംബൈ ടീം: ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, ജയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര
ഹൈദരാബാദ് ടീം: ഡേവിഡ് വാർണർ, ജോണി ബെയിർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, അഭിഷേക് ശർമ, അബ്ദുൽ സമദ്, റാഷിദ് ഖാൻ, സിദ്ധാർഥ് കൗൾ, ടി നടരാജൻ, സന്ദീപ് ശർമ