Headlines

രാഹുൽ ഗാന്ധിയുടെ ചായ സൽക്കാരം ആരംഭിച്ചു; ഗ്യാനേഷ് കുമാറിന് എതിരായ തുടർ സമരങ്ങളും ചർച്ചയായേക്കും

ഡൽഹി: കോൺഗ്രസ് നേതാക്കൾക്കായുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചായ സൽക്കാരം ആരംഭിച്ചു. ഡൽഹയിൽ ഉള്ള കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കുന്നു. ഗ്യാനേഷ് കുമാറിന് എതിരായ തുടർ സമരങ്ങളും ചർച്ചയായേക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടും മിന്നല്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കാനാണ് ആലോചന. തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകള്‍ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഡല്‍ഹിയിലുള്ള പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഷയം ദേശീയതലത്തില്‍ ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നീക്കം.