Headlines

എ ഐ ട്രാക്ക്, സൈബർ വാൾ, സ്മാർട്ട് ബീറ്റ് പെട്രോൾ; മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാനുള്ള കേരള പോലീസിന്റെ എ ഐ ട്രാക്ക് ഉൾപ്പെടെ മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ ഐ ട്രാക്ക് വഴി റോഡിലെ വിവരങ്ങൾ മുൻകൂട്ടി ആളുകളെ അറിയിക്കാൻ കഴിയും. അപകടങ്ങൾ കുറയ്ക്കാൻ ചെയ്യുന്ന ഏറ്റവും നല്ല പദ്ധതിയാണിതെന്നും റോഡപകടങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള സൈബർ വാൾ പദ്ധതിയും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നൂറിന പരിപാടികളിൽ ആഭ്യന്തര വകുപ്പ് നൽകിയ കാര്യമാണ്. അപകടങ്ങൾ കുറയ്ക്കാൻ കേരള പോലീസ് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണ് എ ഐ ട്രാക്കെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനാലാണ് സൈബർ വാൾ പദ്ധതിയിക്ക് തുടക്കം കുറിക്കുന്നത്. സൈബർ സുരക്ഷ ബോധവൽക്കരണം വിവരങ്ങളുടെ പരിശോധന അടിയന്തര സഹായം എന്നിവയെല്ലാം എഐയുടെ സഹായത്തോടെ ആയിരിക്കും. കേരള പോലീസിലെ സമർഥരായ ഉദ്യോഗസ്ഥരാണ് ഇത് നിർമ്മിച്ചത്. വിവിധ തലങ്ങളിലുള്ള 600 ലധികം പോലീസുകാർക്ക് ഇപ്പോൾതന്നെ ട്രെയിനിങ് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്മാർട്ട് ബീറ്റ് പെട്രോളാണ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്ത മറ്റൊരു പദ്ധതി. പൊലീസിന്റെ സേവനങ്ങൾ കൂടുതൽ വേഗതയിൽ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എല്ലാം വരും. പോലീസിന്റെ എല്ലാ പെട്രോളിങ്ങും ഈ സംവിധാനത്തിലൂടെ ഒറ്റപ്ലാറ്റ്ഫോമിലേക്ക് വരും.