Headlines

ശബരിമല സ്വർണക്കൊള്ള: ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല; SIT അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’; മന്ത്രി കെ മുരളീധരൻ

 

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. എൽഡിഎഫിന്റെ സമയത്തുള്ള എല്ലാ ഭരണസമിതിയും അന്വേഷണത്തിന്റെ നിഴലിലാണ്. അവരവർ കട്ടതിന് മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തനിക്ക് കിട്ടിയ പരാതി പോലും എസ്ഐടിക്ക് കൈമാറുകയാണ് ചെയ്തതെന്നും അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

 

 

എസ്ഐടി നൽകിയ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ലെ സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അടക്കം ഏഴ് പേരുടെ പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി അറിയിച്ചു. മുരാരി ബാബുവാണ് ഒന്നാം പ്രതി, ഉണ്ണികൃഷ്ണൻപോറ്റി രണ്ടാം പ്രതി,പങ്കജ് ഭണ്ഡാരി,അഡ്വ. എ. അജികുമാർതന്ത്രി കണ്ടരര് രാജീവര്, രജിലാൽ എന്നിവരാണ് മറ്റ് പ്രതികൾ.2019-ലെ സ്വർണമോഷണം മറച്ചുവയ്ക്കാനാണ് 2023-ൽ വീണ്ടും സ്വർണ്ണം പൂശാൻ എന്ന പേരിൽ ദ്വാരപാലകരെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി സ്പോൺസറും കരാറുകാരനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ. ഉദ്യോഗസ്ഥരാടക്കം മറ്റ് എട്ടുപേരുടെ പങ്ക് കേന്ദ്രികരിച്ചും അന്വേഷണം തുടരുകയാണ്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഹൈകോടതി നിർദേശം നൽകി. കേസ് അടുത്ത 20 ന് പരിഗണിക്കും.