Headlines

എൽഡിഎഫ് കൗൺസിലർമാരെ മർദ്ദിച്ചു, ഇന്ന് യുഡിഎഫ് കൗൺസിലർമാരെ തല്ലിച്ചതച്ചു, സംഘർഷത്തിന് ഉത്തരവാദി മേയർ; വി ശിവൻകുട്ടി

 

തിരുവനന്തപുരം നഗരസഭയുടെ ഭരണം പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നുവെന്ന് വി ശിവൻകുട്ടി. കൗൺസിൽ യോഗത്തിന് വരുന്ന കൗൺസിലർമാർക്ക് സംരക്ഷണം നൽകാൻ കഴിയുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം മേയർക്ക് യോജിക്കാത്ത പ്രവർത്തനങ്ങളാണ് രാജേഷ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

പ്രധാനപ്പെട്ട രേഖയായ അറ്റൻഡൻസ് ബുക്ക് ഒരു പ്രകോപനവും ഇല്ലാതെ പിടിച്ചു വാങ്ങിയെന്നും ഇത് മേയർ അറിയാതെ നടക്കില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാണിച്ചു. നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം മേയർക്കാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന കൗൺസിലർമാർക്ക് സംരക്ഷണമൊരുക്കണം.

 

എൽഡിഎഫ് കൗൺസിലർമാരെ മർദ്ദിച്ചു യുഡിഎഫ് കൗൺസിലർമാരെ ഇന്ന് തല്ലി ചതച്ചു. ഒരു പ്രകോപനവുമില്ലാതെ അറ്റൻഡൻസ് ബുക്ക് പിടിച്ച് വാങ്ങി നശിപ്പിച്ചു. സംഘർഷത്തിന് ഉത്തരവാദി മേയർ. നഗരസഭയുടെ മുന്നിൽ സമരം തുടരാൻ തീരുമാനിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പ്രതികരിച്ചു.

 

അതേസമയം, ഒരു തരത്തിലുള്ള അക്രമവും പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് എസ് പി ദീപകും പ്രതികരിച്ചു. യാതൊരു പ്രശ്നവും ഇല്ലാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ യുഡിഎഫിന് നേരെ അതിക്രമം നടത്തിയതാ.യും അദ്ദേഹം കൂട്ടിച്ചേർത്തു.