
ധര്‍മ്മസ്ഥല കേസിലെ ഗൂഢാലോചനയെന്ന ട്വിസ്റ്റ്: വ്‌ളോഗര്‍ മനാഫിനെ ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ്
ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതില്‍ ലോറിയുടമയും വ്‌ളോഗറുമായ മനാഫിന്റെ മൊഴിയെടുക്കും. തിങ്കളാഴ്ചയാണ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരാകുക. ഇന്നലെ മനാഫിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും മനാഫ് ഹാജരായിരുന്നില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശം. ധര്‍മ്മസ്ഥല ക്ഷേത്ര പരിസരത്ത് പെണ്‍കുട്ടികളുടെ മൃതദേഹം മറവുചെയ്‌തെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നത് അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ തന്നെ ചിലര്‍ നിര്‍ബന്ധിച്ചുവെന്ന ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ പുതിയ മൊഴിയുടെ…