Headlines

ആർ രാജഗോപാലിന് ആശ്വാസം: പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

 

ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും. പാസ്പോർട്ട് ഓഫീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി. രാജഗോപാലിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ തേടും.

 

 

പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി പറഞ്ഞു. പ്രശ്നം ഇന്ന് തന്നെ പരിഹരിക്കാൻ ശ്രമം എന്ന് പൊലീസ് അറിയിച്ചു. പാസ്പോർട്ടിന് വോട്ടർ ഐഡി കാർഡ് അന്തിമ രേഖ അല്ലെന്നും പൊലീസ് വ്യക്തമാക്കി. രേഖകൾ കൃത്യം ആണെങ്കിൽ പാസ്പോർട്ട് ഓഫീസിലേക്ക് അനുകൂല റിപ്പോർട്ട് അയയ്ക്കും. രാജഗോപാലിൻ്റെ അഡ്രസിനെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി.വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പൊലീസ് ക്ലിയറൻസ് നൽകുന്നില്ലെന്നായിരുന്നു പരാതി. 2002ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേര് ഇല്ലെന്ന കാരണത്താലാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന് ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞിരുന്നു.