Headlines

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു; അപകടം മുക്കൂട്ടുതറയ്ക്ക് സമീപം

എരുമേലി ∙ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു. വെച്ചൂച്ചിറ കുന്നം വാഹമുക്ക് പാറക്കൽ വീട്ടിൽ ജയിംസ് മാത്യു (സിബി 54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ മഞ്ചു പരുക്കേറ്റ് ചികിത്സയിലാന്ന്. ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. എലിവാലിക്കരയിലുള്ള ബന്ധുവിനെ സന്ദർശിച്ച് മടങ്ങി വരുന്ന വരുമ്പോഴാണ് അപകടം ഉണ്ടായത്.

എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ചത്. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തുടർന്ന് ജയിംസിനെ പാലാ മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. തിടനാട് പൂവത്തോട് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ തെറ്റായ ദിശയിൽ സഞ്ചരിച്ച് എതിരെ വന്ന ബൈക്കിനെ ഭിത്തിയിലേക്ക് ചേർത്ത് ഇടിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു. മക്കൾ: അലൻ ജയിംസ്, ആൻഡ് ജയിംസ്.