Headlines

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു; അപകടം മുക്കൂട്ടുതറയ്ക്ക് സമീപം

എരുമേലി ∙ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു. വെച്ചൂച്ചിറ കുന്നം വാഹമുക്ക് പാറക്കൽ വീട്ടിൽ ജയിംസ് മാത്യു (സിബി 54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ മഞ്ചു പരുക്കേറ്റ് ചികിത്സയിലാന്ന്. ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. എലിവാലിക്കരയിലുള്ള ബന്ധുവിനെ സന്ദർശിച്ച് മടങ്ങി വരുന്ന വരുമ്പോഴാണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ചത്. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ…

Read More

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം; പിതാവ് മരിച്ചു

കോഴിക്കോട് ∙ കൈതപ്പൊയിൽ – കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് ആറാം മൈൽ മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുകയായിരുന്നു റഷീദും ഭാര്യയും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു റഷീദിന്റെ മരണം സ്ഥിരീകരിച്ചത്. റഷീദിന്റെ ഭാര്യ റംല ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ…

Read More

കുത്തനെയുള്ള വളവുതിരിയുമ്പോൾ ടാങ്കർ ലോറിയുടെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു

വട്ടപ്പാറ ∙ ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 10.30ന് എംസി റോഡിൽ വട്ടപ്പാറ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. കൊച്ചിയിൽ നിന്നു പെട്രോളുമായി എത്തിയ ടാങ്കർ ലോറിയും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണു കൂട്ടിയിടിച്ചത്. കുത്തനെയുള്ള വളവുതിരിയുമ്പോൾ ടാങ്കർ ലോറിയുടെ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്….

Read More

കായലിന്റെ പേര് മാറ്റി; കാനഡയെ ‘പഠിപ്പിക്കുമെന്ന്’ ട്രംപ്, ചൈനയോടും തെറ്റി, ഇറാനിൽ ഇടപെട്ട് ഖത്തർ, ‘കടൽക്കെണി’ നീക്കാനും സഹായിക്കും

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തുലാസിൽ നിൽക്കേ, ആഗോള സാമ്പത്തിക മേഖലകൾക്ക് കൂടുതൽ ഇടിത്തീയായി പുത്തൻപുതിയ പോരാട്ടങ്ങൾക്ക് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുമായി അതിർത്തി പങ്കിടുന്ന യുഎസിന്റെ വടക്കൻ മേഖലയിലുള്ള ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്നുമാറ്റിയാണ് ട്രംപ് പ്രകോപനത്തിന്റെ വെടിപൊട്ടിച്ചത്. വ്യാപാരച്ചർച്ചകൾ പൊളിഞ്ഞതിനെ തുടർന്ന് കാനഡയ്ക്കുമേൽ ട്രംപ് 50% പകരംതീരുവ ഏർപ്പെടുത്തിയിരുന്നു. യുഎസിൽ നിന്ന് കാനഡയിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് സമാനതീരുവ പ്രഖ്യാപിച്ച് കാനഡയും തിരിച്ചടിച്ചതോടെ ഉഭയകക്ഷി…

Read More

നേപ്പാളിലെ മിന്നൽ പ്രളയം: മരണം 389, 1468 പേരെ കാണാതായി, 290 ഇന്ത്യക്കാർ

കഠ്മണ്ഡു ∙ നേപ്പാളിന്റെ 4 മധ്യജില്ലകളിൽ സംഹാരതാണ്ഡവമാടിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായി. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുമുണ്ട്. ഇന്ത്യക്കാരായ 290 പേരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്കാർ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടർന്നു നദിയിൽ പതിച്ചതിനെ തുടർന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നൽപ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും ഇറങ്ങും. റസുവ, ധാടിങ്, നുവാകോട്ട്,…

Read More