തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ തീരുമാനം. ജൂലൈയില്‍ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍ ഉദ്ദേശിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം നീട്ടിവെക്കുകയായിരുന്നുവെന്നും ഒക്ടോബര്‍ 18ന് കൈമാറാന്‍ ലക്ഷ്യമിടുന്നെന്നും എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയിലാണ് എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് രണ്ടാം തരംഗം മൂലം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന നടപടി നീട്ടിവെക്കുകയായിരുന്നെന്നാണ് വിവരാവകാശ മറുപടിയില്‍ സൂചിപ്പിക്കുന്നു. വിമാനത്താവളത്തിലെ സ്ഥിര, കരാര്‍ തൊഴിലാളികളെ നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ കഴിഞ്ഞ ജനുവരി 19ന് എയര്‍പോര്‍ട്ട് അഥോറിറ്റിയും സ്വകാര്യ കമ്പനിയും തമ്മില്‍ ഒപ്പിട്ട ഉടമ്പടിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും നടപടി എന്നാണ് എയര്‍പോര്‍ട്ട്‌സ് അഥോറിറ്റിയുടെ മറുപടി