Headlines

ഗവിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ആദിവാസി വിഭാഗത്തിൽപ്പെട്ടയാൾ, കുറ്റം സമ്മതിച്ചു

 

ഗവിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ് വിനോദ് കുമാർ. ഇയാളെ വണ്ടിപ്പെരിയാർ പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ട്. റോഡിൽ നിന്ന് മാറി വനത്തിനുള്ളിലാണ്.

 

 

യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസവും 4 കിലോമീറ്റർ നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോകുന്നത്. രാവിലെ അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് സംഭവം.രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.

 

വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ അങ്കണവാടിയിലേക്ക് പോയ ഇവർ എന്തോ കടിച്ചെന്ന് പറഞ്ഞ് ഇവരുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാട്ടുചോലയുടെ കരയിൽ കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്‌സക്ഷികൾ പറഞ്ഞു.