Headlines

‘മുനമ്പം വഖഫ് ഭൂമി തന്നെ’; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് വഖഫ് ബോര്‍ഡ്

  കൊച്ചി: മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സംസ്ഥാന വഖഫ് ബോര്‍ഡ്. തര്‍ക്ക ഭൂമിയാണെന്ന കേന്ദ്രവാദം തള്ളിയാണ് കത്തയച്ചിരിക്കുന്നത്. ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ തെറ്റില്ലെന്നും മുനമ്പം വഖഫ് രജിസ്റ്ററില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെന്നും കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വഖഫായി കണ്ടെത്തിയതാണ് മുനമ്പം ഭൂമിയെന്നും സിഇഒ സിഎ മഞ്ജുവിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് തീരുമാനപ്രകാരമാണ് കത്ത് അയച്ചിരിക്കുന്നത്.തര്‍ക്ക ഭൂമി എങ്ങനെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു…

Read More

SIT Investigation: സിസ്റ്റം ശരിയാകുന്നില്ലേ? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ഇപ്പോഴും നിലത്ത് തന്നെ

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പനി ബാധിതര്‍ കൂടിയിട്ടും മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഷിഗെല്ല അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ കൂടുമ്പോള്‍ നിലത്തും, കിടക്കയില്‍ രണ്ട് പേര്‍ വീതവുമാണ് രോഗികള്‍ ചികിത്സയ്ക്കായി കിടക്കുന്നത്. നേരത്തെ അധികാരത്തില്‍ വന്നതിന് പിന്നാലെ ആരും നിലത്ത് കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു.   ‘നമ്മള്‍ ഒരുമിച്ച് നിന്നാലേ നേരെയാക്കാന്‍ പറ്റുകയുള്ളു. മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന രീതി ഇല്ലാതാക്കണം. ആശുപത്രികളൊക്കെ നേരെയാക്കിയാലേ രോഗികളുടെ എണ്ണം കുറയുകയുള്ളൂ. വെറുതെ…

Read More

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

  വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത്     തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം….

Read More

നീറ്റ് പുനഃപരീക്ഷ എഴുതുന്നതിലെ മാനസിക വിഷമം; തമിഴ്നാട്ടിൽ 19 വയസ്സുകാരി ജീവനൊടുക്കി

  ചെന്നൈ ∙ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന വിദ്യാർ‌ഥിനി ജീവനൊടുക്കി. 19 വയസ്സുകാരിയായ അനുങ്കീർത്തനയാണ് മരിച്ചത്. മുൻപ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയ അനുങ്കീർത്തന, മൂന്നാം തവണയും പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു. ചോദ്യ ചോർച്ചയെ തുടർന്ന് വീണ്ടുമൊരു പരീക്ഷ എഴുതേണ്ടി വരുന്നതിലുള്ള മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടി വരുന്നതിലെ നിരാശയാകാം ജീവനൊടുക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം…

Read More

അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ‘അമ്മ’; സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

  കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കി. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.   ഈ മാസം 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ…

Read More

‘തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ വെള്ളാപ്പള്ളി ഇപ്പോള്‍ എങ്ങനെ അഭിമതനായി’; സര്‍ക്കാരിനെതിരെ പിണറായി വിജയന്‍

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ‘വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു…

Read More

UDF സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും

  യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. മെട്രോ വികസനം മുതൽ കർഷകരുടെ ആവശ്യങ്ങൾ വരെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.     ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് കർഷകർ…

Read More

വയനാട്ടിൽ യുവതി പനി ബാധിച്ച് മരിച്ചു

  കൽപറ്റ ∙ വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി (21)ആണ് മരിച്ചത്. പനി ശക്തമായതിനെത്തുടർന്ന് യുവതി വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കാരന്തൂരിന് സമീപമാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമല്ല. ഷിഗെല്ല മുൻകരുതൽ നടപടികളുടെ ഭാഗമായി കുറ്റിവയൽ ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. കുടിവെള്ള ശ്രോതസ്സുകളിലെ ജലത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Read More

പേരിൽ നിന്ന് ‘ഇന്ത്യ’യെ ഒഴിവാക്കി; ഇനി ‘യുഎസ് പസിഫിക് കമാൻഡ്’: 8 വർഷം മുൻപ് നടത്തിയ പേരുമാറ്റം റദ്ദാക്കി യുഎസ്

  വാഷിങ്ടൻ∙ യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ ‘യുഎസ് ഇൻഡോ–പസിഫിക് കമാൻഡ്’ ഇനി അറിയപ്പെടുക ‘യുഎസ് പസിഫിക് കമാൻഡ്’ എന്ന പേരിൽ. 2018ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഊഴത്തിൽ നൽകിയ പേരിനാണു മാറ്റം വരുത്തുന്നത്. 2018 വരെ പസിഫിക് കമാൻഡ് എന്നാണ് ഈ സൈനിക വിഭാഗം അറിയപ്പെട്ടിരുന്നത്.ഇന്ത്യൻമഹാസമുദ്രത്തിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നാണ് 8 വർഷം മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സൂചിപ്പിച്ചത്. പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്കു നൽകുന്ന പരിഗണനയുടെ…

Read More

ഒടുവിൽ സമാധാനം: ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് ട്രംപും പെഷസ്കിയാനും

  ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും. മുൻനിശ്ചയിച്ച പ്രകാരം ജനീവയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്ന ചടങ്ങ് ഉണ്ടാകില്ല. എന്നാൽ ട്രംപും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മഗ് ഗാലിബഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന കരാറിലെ വിവരങ്ങൾ അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ജി-സെവൻ ഉച്ചകോടിയിലെ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ ഭീഷണി.     ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ്…

Read More