മലപ്പുറം∙ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രഗൽഭ പണ്ഡിതനുമായ ശൈഖുനാ കിടങ്ങഴി യു.അബ്ദു റഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. പ്രമുഖ സംഘാടകനും ആയിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ.
ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു.അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു







