Headlines

‘മത സൗഹാർദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം’; മന്ത്രി സജി ചെറിയാൻ

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മത സൗഹാർദ്ദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം. കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസ്സാണ്. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ വിവാദം കാണേണ്ട. പ്രായമായ ഒരാൾ കാറിൽ കയറുമ്പോൾ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാൻ ചോദിച്ചു.പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമർശം കേരളം തള്ളി കളയണം. ആരും പറയാത്ത മതസ്പർദയാണ് വിഡി സതീശൻ പറഞ്ഞത്. കാറിൽ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശാനേ കുറിച്ചാണ് പറഞ്ഞത് എന്ന് വ്യക്തം. വിഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവന. വിഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു വശത്ത് ആർ എസ് എസും മറു വശത്ത് മുസ്ലീം ലീഗും വർഗീയത പടർത്തുന്നു. സമുദായ സംഘടനകൾ ഒന്നിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ. ഐക്യ നീക്കം സി പിഐ എം സോഷ്യൽ എൻജിനീയറിങ്ങിൻ്റെ ഭാഗമല്ല. സമുദായ നേതാക്കൾ നല്ല ബോധമുള്ളവരാണ്. ഏത് സമയം എങ്ങനെ ഇടപെടണം എന്ന് ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും എന്ന് മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.