Headlines

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ അറിയിച്ചു. ബാറ്ററികൾ വിഴുങ്ങുന്നത് നേരിൽ കണ്ടതോടെ വീട്ടുകാർ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി…

Read More

എന്‍എസ്എസ് – എസ്എന്‍ഡിപി ഇണക്കവും പിണക്കവും; സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും ചരിത്രം

കേരളത്തിലെ പ്രബലമായ രണ്ട് സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ബന്ധത്തിന് സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംഘടനകള്‍, പലപ്പോഴും രാഷ്ട്രീയമായ വിയോജിപ്പുകളാല്‍ അകന്നു നിന്നിട്ടുണ്ടെങ്കിലും, ‘ഹിന്ദു ഐക്യം’ എന്ന ആശയത്തിനായി കൈകോര്‍ത്ത സന്ദര്‍ഭങ്ങളുമുണ്ട്.1903-ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ എസ്എന്‍ഡിപി രൂപീകൃതമാകുന്നത്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. 1914-ലാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘം രൂപീകരിക്കുന്നത്. സമുദായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അനാചാരങ്ങള്‍ക്കെതിരെയും…

Read More

‘NSS-SNDP ഐക്യം BJP സ്വാഗതം ചെയ്യുന്നു; മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ’; വി മുരളീധരൻ‌

എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്….

Read More

‘വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നു; കേരളം പ്രതിരോധിച്ച് നിൽക്കുന്നു’; മുഖ്യമന്ത്രി

വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില വർഗീയ ശക്തികളുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെമ്പാടും ക്രൈസ്തവർക്കെതിരായി നടക്കുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി പണറായി വിജയൻ വിമർശിച്ചു. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. സമാധാനത്തിന്റെ സന്ദേശം നൽകുന്ന ക്രിസ്തുമസ് ആഘോഷം പോലും തടസപ്പെടുത്തുന്നു. കുട്ടികളെയും സ്ത്രീകളെയും അക്രമിക്കുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങൾ ഭരണകൂടത്തിന്രെ ഒത്താശയോടെയാണ് നടത്തപ്പെടുന്നത് എന്നും മുഖ്യമന്ത്രി…

Read More

‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി.എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് അത്…

Read More

ഇന്ത്യൻ വിപണിയിൽ പച്ച പിടിക്കാതെ ടെസ്‌ല; ആദ്യ ബാച്ച് വിറ്റ് തീർ‌ന്നില്ല, വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി അവസാന അടവ്

ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷയോടെയെത്തിയ ഇലോൺ മസ്കിന്റെ ടെസ്‌ലയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ‌ വിപണിയിലേക്ക് മോഡൽ വൈ മാത്രമാണ് ടെസ്ല എത്തിച്ചിരുന്നത്. എന്നാൽ വിതരണത്തിനായി എത്തിച്ച ഈ വാഹനത്തിന്റെ ആദ്യ ബാച്ച് പോലും ഇതുവരെ വിറ്റ് തീർന്നിട്ടില്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഷോറൂമുകൾ ആരംഭിച്ചെങ്കിലും ടെസ്‌ലയ്ക്ക് വിപണിയിൽ‌ പിടിച്ചുകയറാൻ കഴിഞ്ഞിട്ടില്ല.വിപണിയിലെ തിരിച്ചടി മറികടക്കാൻ വമ്പൻ ഡിസ്കൗണ്ട് ഓഫറാണ് ടെസ്‌ല വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ ഇളവാണ്‌ വാഹനത്തിനു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപ…

Read More

ബോംബ് ഭീഷണി: ഡൽഹി-ബാഗ്‌ഡോഗ്ര ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

ലഖ്‌നൗ: ഡൽഹിയിൽ നിന്നും പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൈലറ്റ് ഉടൻ തന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ലഖ്‌നൗവിൽ ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി.

Read More

‘മത സൗഹാർദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം’; മന്ത്രി സജി ചെറിയാൻ

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മത സൗഹാർദ്ദം തകർത്ത് വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം. കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസ്സാണ്. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ വിവാദം കാണേണ്ട. പ്രായമായ ഒരാൾ കാറിൽ കയറുമ്പോൾ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാൻ ചോദിച്ചു.പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമർശം കേരളം തള്ളി കളയണം. ആരും പറയാത്ത മതസ്പർദയാണ് വിഡി സതീശൻ പറഞ്ഞത്. കാറിൽ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശാനേ…

Read More

‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; മത്സരിക്കുന്നതാണ് പ്രധാനം, ജയപരാജയങ്ങള്‍ അപ്രസക്തം’; മോഹന്‍ലാല്‍

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്ന് മോഹൻലാൽ പറഞ്ഞു.ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോത്സവവേദികളിൽ എത്തുന്നുണ്ട്. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിന്റെ…

Read More

മലപ്പുറംത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറത്ത് പറപ്പൂരിൽ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. അമ്മയും രണ്ട് മക്കളും ആണ് മരിച്ചത്. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read More