Headlines

കേരളത്തിൽ സംഘർഷമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്; അതാണ് പേരാമ്പ്രയിൽ കണ്ടത്; എം വി ഗോവിന്ദൻ

കേരളത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം യുഡിഎഫ് നടത്തുന്നു അതാണ് പേരാമ്പ്രയിൽ കണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് യുഡിഎഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റിനെ ആക്രമിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതോടെ അക്രമം തുടങ്ങി. പേരാമ്പ്രയിൽ പൊലീസിനെ ആക്രമിച്ചു.ബോംബുമായാണ് അവർ വന്നത് എന്നിട്ട് ആസൂത്രണം ചെയ്ത് എം പിയുടെ നേതൃത്വത്തിൽ അക്രമം നടത്തിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് കലാപങ്ങളും വർഗീയ ധ്രുവീകരണവും ഉണ്ടാക്കുന്നു. പള്ളുരുത്തി സ്കൂളിൽ പ്രശ്നങ്ങൾ തീർത്ത ശേഷം ജമാഅത്തെ ഇസ്ലാമിയെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം നടത്തി. അത് ജനങ്ങൾ തിരിച്ചറിയും.കോൺഗ്രസിലാകെ ഇപ്പോൾ ഭിന്നതയുടെ സ്വരം മാത്രമാണ് ഉയരുന്നത്. യുത്ത് കോൺഗ്രസ് അധ്യക്ഷനെ നിയോഗിച്ചത് മുതൽ യൂ ഡി എഫിൽ എതിർപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കെപിസിസി ജംബോ കമ്മിറ്റി ഉണ്ടാക്കിയപ്പോഴും ഇത് തന്നെ അവരുടെ അവസ്ഥ. പരസ്യമായി നേതാക്കൾ എതിർപ്പുമായി മുന്നോട്ട് വരികയാണ്. കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സർക്കാരും കോടതിയും കൃത്യമായ നിലപാട് സ്വീകരിച്ചു. അയ്യപ്പൻ്റെ ഒരു സ്വത്തും നഷ്ടപ്പെട്ട് പോകരുത് എന്ന നിലപാട് എടുത്തു. അതേ തുടർന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടതുപക്ഷം വിശ്വാസ സമൂഹത്തിനൊപ്പമാണുള്ളത്. അത് യുഡിഎഫിനും ആർഎസ്എസിനും മതവർഗീയ വാദിക്കൾക്കും ഇഷ്ടപ്പെടുന്നില്ല. ഒരു നഷ്ടവും ഉണ്ടാകാതെ അയ്യപ്പൻ്റെ സ്വർണം തിരിച്ചെടുക്കും. സ്വർണകൊള്ളയിൽ അറിയുന്നവരും അറിയപ്പെടാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരും. ഉത്തരവാദിത്വപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.