Headlines

പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി.
ഇ-മെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തിയാകാമെന്നാണ് പൊലീസ് നിഗമനം.

ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.ക്ഷേത്രത്തിനുള്ളിലെ ലങ്കറിൽ സ്ഫോടനം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുവർണക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി.