ചെന്നൈ ∙ ലണ്ടനിൽ നിന്നെത്തിയ ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിൽ പക്ഷിയിടിച്ചു നോസ് കോണിൽ (കോക്പിറ്റിലെ ഏറ്റവും മുന്നിലെ ഭാഗം) തകരാറിലായി. യാത്രക്കാരും ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെയാണ് ഏകദേശം 500 അടി ഉയരത്തിൽ പക്ഷിയിടിച്ചത്. ആശങ്ക ഉയർന്നെങ്കിലും പൈലറ്റ് സമർഥമായി വിമാനം റൺവേയിൽ ഇറക്കി. വിമാനത്തിൽ 224 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു.ദിവസവും പുലർച്ചെ 3.30നു ചെന്നൈയിലെത്തി 5.35നു മടങ്ങുന്ന വിമാനത്തിന്റെ നോസ് കോണിൽ 18 ഇഞ്ച് വലുപ്പത്തിൽ കേടുപാടുണ്ടായതിനെ തുടർന്നു മടക്കയാത്ര റദ്ദാക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു







