ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ ജയകുമാർ

ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും.
ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്റ് കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അയ്യപ്പന്റെ മുന്‍പാകെ വന്ന് കള്ളത്തരം കാണിക്കാന്‍ അനുവദിക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് സമീപിക്കും. ഇടനിലക്കാരെ ഇവിടെ ആവശ്യമില്ല. കളങ്കം തീര്‍ക്കും. ആവശ്യത്തിനുള്ള പണം ദേവസ്വം ബോര്‍ഡിനുണ്ട്. സ്‌പോണ്‍സറായി വരാനും ഇടനിലക്കാരനും ഇവിടെ സ്ഥാനമില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഇവിടെ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്റ് കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അയ്യപ്പന്റെ മുന്‍പാകെ വന്ന് കള്ളത്തരം കാണിക്കാന്‍ അനുവദിക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് സമീപിക്കും. ഇടനിലക്കാരെ ഇവിടെ ആവശ്യമില്ല. കളങ്കം തീര്‍ക്കും. ആവശ്യത്തിനുള്ള പണം ദേവസ്വം ബോര്‍ഡിനുണ്ട്. സ്‌പോണ്‍സറായി വരാനും ഇടനിലക്കാരനും ഇവിടെ സ്ഥാനമില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഇവിടെ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.