Headlines

ഒരുകൂട്ടം നവാഗതർ ഒരുമിക്കുന്ന ചിത്രം ‘അരൂപി’; ടീസർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ, പ്രശസ്ത നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്,…

Read More

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി. ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. കെ.പി.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു…

Read More

ബിജെപി-സിപിഐഎം രഹസ്യ ധാരണ ഉണ്ടാക്കി കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ചെയർപേഴ്സൺ സ്ഥാനം നൽകി; ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഐഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. LDF ന് 7 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ധാരണ ഉണ്ടാക്കി ഒരു ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് നൽകി.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഡെപ്യൂട്ടി മേയർ തന്നെ വരും എന്നതിനാൽ ഈ കമ്മറ്റിയിൽ മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ധനകാര്യകമ്മിറ്റിയിലേക്ക് 4 പേരെ കൂടി എൽഡിഎഫ് നൽകി. ഇത് ഒരു…

Read More

ബിജെപി-സിപിഐഎം രഹസ്യ ധാരണ ഉണ്ടാക്കി കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ചെയർപേഴ്സൺ സ്ഥാനം നൽകി; ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഐഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. LDF ന് 7 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ധാരണ ഉണ്ടാക്കി ഒരു ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് നൽകി.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഡെപ്യൂട്ടി മേയർ തന്നെ വരും എന്നതിനാൽ ഈ കമ്മറ്റിയിൽ മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ധനകാര്യകമ്മിറ്റിയിലേക്ക് 4 പേരെ കൂടി എൽഡിഎഫ് നൽകി. ഇത് ഒരു…

Read More

മകരജ്യോതി പുണ്യം തേടി ഭക്തർ; മകരവിളക്ക് കണ്ട് മടങ്ങുന്ന ഭക്തർക്ക് 1000 ബസുകൾ ക്രമീകരിച്ച് KSRTC

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര സംക്രമ പൂജ പൂർത്തിയായി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. ആറ് മണിക്ക് സന്നിധാനത്ത് എത്തും. തിരുവാഭരണം ചാർത്തി ദീപാരാധന വൈകിട്ട് 6.40ന് നടക്കും. സന്നിധാനത്ത് തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്.അതേസമയം മകരവിളക്ക് കണ്ട് മടങ്ങുന്ന ഭക്തർക്കായി 1000 ബസുകൾ KSRTC…

Read More

കാത്തിരിപ്പുകൾക്ക് അവസാനം, ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ദൃശ്യം 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ…

Read More

കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഡ്വ. ടി.ബി.മിനി

ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്.വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടിബി മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം. കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ്…

Read More

മുന്നണിയില്‍ തുടരുന്നതിനുള്ള റിവാര്‍ഡ്, കവടിയാറില്‍ കെ എം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം

” ലൈഫ് ബോയ് എവിടെയോ അവിടെയാണാരോഗ്യം…” ഒരു പഴയ പരസ്യവാചകമാണിത്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ പലര്‍ക്കും ഓര്‍മ്മവന്നതാണ് ഈ പരസ്യവാചകം. കേരളാ കോണ്‍ഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും ഭരണം എന്നാണ് ജോസ് കെ മാണിയുടെ പുതിയ അവകാശവാദം. യു ഡി എഫ് തങ്ങളെ വിടാതെ പിന്തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സഹായം ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് എന്നാണ് ജോസ്…

Read More

ഭക്തി സാന്ദ്രം ശബരിമല; പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. പന്തളം കൊട്ടാരത്തിൽ നിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു…

Read More

തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം, പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ വാജി വാഹനം നൽകി; മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ വന്നതിന് ശേഷം സ്‌പോൺസറെ കണ്ടെത്തി.ഫെലിക്സ് ഗ്രൂപ്പാണ് തയാറാക്കിയതെന്നും അജയ് തറയിൽ വ്യക്തമാക്കി.2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ്…

Read More