Headlines

അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം; നടപടിയെടുക്കുെമെന്ന് ദലീമ എംഎൽഎ

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ പതിച്ചുണ്ടായ അപകടത്തിൽ നടപടിയെടുക്കുമെന്ന് അരൂർ എംഎൽഎ ദലീമ. രണ്ട് ഗർഡറുകളാണ് പതിച്ചത്. ജാക്കി ഒടിഞ്ഞുപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് എംഎൽഎ പറഞ്ഞു. വളരെയേറെ ദുഃഖകരമായ സംഭവമാണെന്നും ദലീമ പറഞ്ഞു.

വളരെ സൂക്ഷിച്ച് ചെയ്യേണ്ട ജോലിയാണ്. അത് ശരിയല്ലെന്നും ദലീമ എംഎൽഎ പറഞ്ഞു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിച്ചായിരുന്നു അപകടം. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം സംഭവിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു.

ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. പിക്കപ്പ് വാനിൽ‌ നിന്ന് രാജേഷിനെ പുറത്തെടുക്കാൻ‌ കഴിഞ്ഞിട്ടില്ല. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാൻ കഴിയൂ. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിച്ച് വിടും.