ഡൽഹി: ഇന്ത്യ – റഷ്യ ഉഭയകക്ഷി ചർച്ച ആരംഭിച്ചു. മോദി – പുടിൻ കൂടിക്കാഴ്ച ഭാരത് മണ്ഡപത്തിൽ ആരംഭിച്ചു. വ്ലാദിമിർ പുടിന് ‘തിരുക്കുറൽ’ നരേന്ദ്ര മോദി സമ്മാനിച്ചു. തിരുക്കുറലിൻറെ റഷ്യൻ മൊഴിമാറ്റ പതിപ്പാണ് സമ്മാനിച്ചത്. വ്യാപാര സഹകരണം വർധിപ്പിക്കുന്നത് ചർച്ചയിലെ പ്രധാന അജണ്ട. 2030 ഓടെ 100 ബില്യൺ യുഎസ് ഡോളർ എന്ന ഉഭയകക്ഷി വ്യാപാര ലക്ഷ്യം. വ്യാവസായിക സഹകരണം വിപുലീകരിക്കും. റെയിൽവേ, തുരങ്ക നിർമ്മാണ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും.
കൂടുതൽ ബിസിനസ്-ടു-ബിസിനസ് (B2B) അവസരങ്ങൾ സൃഷ്ടിക്കും. റഷ്യൻ വിപണിയിലേക്കുള്ള പ്രവേശനം ഇന്ത്യ ശക്തമാക്കും. ഇന്ധന, ഊർജ, ആണവ സഹകരണം ശക്തിപ്പെടുത്തും. തൊഴിൽപരമായുള്ള ആളുകളുടെ സഞ്ചാരം ശക്തമാക്കും. നിർണായക ധാതുക്കളുടെ കൈമാറ്റ ഇടനാഴിയിൽ സഹകരണം വർധിപ്പിക്കും. കൂടുതൽ സംയുക്ത സംരംഭങ്ങൾ പരിശോധിക്കും.ഓഗസ്റ്റ് 31-ന് ബിഷ്കെകിൽ നടന്ന എസ്.സി.ഒ (SCO) ഉച്ചകോടിയുടെ ഭാഗമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ് എസ് യു-57 ഇന്ത്യയ്ക്ക് നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടിയുടെ ഭാഗമായി നടക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. ഇതിന് പുറമേ, സിവിലിയൻ വിമാനങ്ങളായ ഐ.എൽ-114 (IL-114), സുഖോയ് സൂപ്പർജെറ്റ് 100 എന്നിവ ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു വ്യക്തമാക്കി. അപൂർവ മണ്ണുലോഹങ്ങളുടെ ഉൽപ്പാദനത്തിലും ഇരുരാജ്യങ്ങളും സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച പുലർച്ചെ ന്യൂഡൽഹിയിലെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തിന് ഉന്നതതല സ്വീകരണം നൽകി. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിൻ ബ്രിക്സ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ ഒരു വിദേശ രാജ്യത്തെത്തുന്നത്.








