Headlines

‘ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്’; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം

ഗുവാത്തി ∙ അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ ‌25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ചത്. ‘‘ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കുന്നു. ആളുകൾക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു…

Read More

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക് താഴെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല നിർമിച്ച പ്രധാന തുരങ്ക ശൃംഖലകൾ പൂർണമായും തകർത്തതായി ഇസ്രയേൽ വ്യോമസേന. വ്യാഴാഴ്ച രാത്രിയാണ് അതിർത്തി മേഖലയെ നടുക്കിയ വൻ സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ സൈനിക നീക്കം നടത്തിയത്. ഇറാനിയൻ ഫണ്ടിങ്ങോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹിസ്ബുല്ല നിർമിച്ചെടുത്ത അതീവ തന്ത്രപ്രധാനമായ ഭീകരവാദ അടിസ്ഥാന സൗകര്യമാണ് ഇതെന്നും, തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും…

Read More

നീലംപേരൂർ പൂരം പടയണി ഇന്ന്; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നത് രാത്രിയിൽ

ചങ്ങനാശേരി ∙ നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളും. അന്നങ്ങളെയും കോലങ്ങളെയും അലങ്കരിക്കുന്നതിനുള്ള നിറപണികൾ ഇന്നു രാവിലെ 6ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, അന്നമൂട്ട്. രാത്രി 8നു പുത്തൻ അന്നങ്ങളുടെ തേങ്ങാ മുറിക്കൽ, രാത്രി 10നു കുടംപൂജകളി, സർവപ്രായശ്ചിത്തം, അനുജ്ഞ വാങ്ങൽ, തോത്താകളി, 11ന് പുത്തൻ അന്നങ്ങളുടെ തിരുനട സമർപ്പണം, 12ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. തുടർന്ന് കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ്.

Read More

ട്രംപിന്റെ ‘തിരഞ്ഞെടുപ്പ്’ തന്ത്രം പൊളിക്കാൻ ഇറാൻ; ‘ലോകം’ ഇന്ത്യയിലേക്ക്, 110ലേക്ക് എണ്ണ, പലിശപ്പേടിയിൽ ഇടിഞ്ഞ് സ്വർണം, ഓഹരിയും വീഴുന്നു

നവംബറിൽ നടക്കുന്ന യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമം പൊളിക്കാൻ ഇറാൻ. തിരഞ്ഞെടുപ്പ് വരെ യുദ്ധം നീട്ടാനും അതുവഴി യുഎസിന്റെ യുദ്ധച്ചെലവ് ഉയർത്താനുമാണ് ഇറാന്റെ നീക്കം. ഇതു ട്രംപിനെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്നും ഇറാൻ കണക്കുകൂട്ടുന്നു. ഇതിനിടെ, ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്ത്യ വേദിയാകുന്ന ‘ബ്രിക്സ്’ ഉച്ചകോടിയിലേക്ക് തിരിയുകയാണ്. ട്രംപിന് ഏറെ വിരോധമുള്ള കൂട്ടായ്മയാണിതെന്നതും ഉച്ചകോടിയുടെ പ്രാധാന്യം ഉയർത്തുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഉച്ചകോടിക്കായി ഇന്ത്യയിലെത്തിക്കഴിഞ്ഞു. ചൈനീസ്…

Read More

മകളുടെ വിവാഹദിവസം പിതാവിന്റെ മരണം; കണ്ണൂരിൽനിന്ന് സ്ഥലം മാറിയെത്തിയത് 3 ആഴ്ച മുൻപ്

കിളിമാനൂർ ∙ മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 4 മണിയോടെ മരിച്ചു. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ. ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ…

Read More