സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് 1920 രൂപയുമാണ്. ( gold rate drops kerala today september 11)
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,120 രൂപയായി. ഗ്രാമിന് ഇന്ന് 14,051 രൂപയും നല്‍കേണ്ടതായി വരും. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ദിവസങ്ങളായി സ്വര്‍ണവില ഇടിയാന്‍ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ മാറ്റങ്ങളുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2450 രൂപയുമാണ് ഇന്നത്തെ വില്‍പ്പന വില.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.









