Headlines

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ. ഇരുപത്തിനാലാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണം സ്വീകരിച്ചു. മോദി – പുടിൻ ചർച്ചയിൽ പങ്കാളിത്തത്തിന്റെ വിവിധവശങ്ങൾ ചർച്ചചെയ്തെന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാരം, ഊർജ്ജം, പ്രതിരോധം, ബഹിരാകാശം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലൂന്നിയായിരുന്നു ചർച്ച. പശ്ചിമേഷ്യയിലെയും കരിങ്കടലിലെയും സംഘർഷങ്ങൾ ചർച്ച ചെയ്തു. സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. പുടിന് തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ നരേന്ദ്ര മോദി സമ്മാനിച്ചു.2030 ഓടെ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം, വ്യാവസായിക സഹകരണം വികസിപ്പിക്കല്‍, റെയില്‍ മേഖലയിലും തുരങ്കനിര്‍മ്മാണത്തിലും സഹകരണം, ഉരുക്ക് മൂല്യ ശൃംഖല വികസിപ്പിക്കല്‍ എന്നിവയും ചര്‍ച്ചയായി.

റഷ്യന്‍ വിപണിയിലേക്കുള്ള വ്യാവസായിക പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നതിനും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കി. ബ്രഹ്മോസ് മിസൈലുകളുടെ നവീകരണം, ശേഷിക്കുന്ന എസ്400 സംവിധാനങ്ങളുടെ വിതരണം, റഷ്യയുടെ എസ്യു-57 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. ഉയര്‍ന്നതല പ്രതിനിധി സംഘത്തോടെയാണ് പുടിന്‍ ഇന്ത്യയിലെത്തിയത്. 2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമാണ്.സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.