Headlines

റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ജീവനൊടുക്കി; 4 വിദ്യാർഥികൾക്ക് സസ്പെൻഷൻ, 4 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ്

 

സൂറത്ത് ∙ ഗുജറാത്തിൽ സൂറത്തിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ഹർഷ് പാണ്ഡ്യ (30) തൂങ്ങിമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 സീനിയർ വിദ്യാർഥികളെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽനിന്നു പുറത്താക്കുകയും ചെയ്തു. മൈക്രോ ബയോളജി വകുപ്പ് അധ്യക്ഷൻ ഉൾപ്പെടെ 4 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്.മൈക്രോ ബയോളജി ഒന്നാംവർഷ പിജി വിദ്യാർഥിയാണ് ഹർഷ് പാണ്ഡ്യ. മുതിർന്ന വിദ്യാർഥികളിൽനിന്ന് ഇദ്ദേഹം അധിക്ഷേപം നേരിട്ടതായി റാഗിങ് വിരുദ്ധസമിതിയുടെ അന്വേഷണത്തിൽ വ്യക്തമായെന്ന് കോളജ് ഡീൻ ജയേഷ് ബ്രഹ്മഭട്ട് പറഞ്ഞു. വിശദമായ അന്വേഷണത്തിനു നിർദേശം നൽകിയതായി ഗുജറാത്ത് ആരോഗ്യ വകുപ്പുമന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു.