Headlines

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

 

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരനെ കാണാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് കുട്ടിയെ കണ്ടത്.

 

 

കുട്ടിയെ കണ്ടു. സംസാരിച്ചു. കുട്ടിക്ക് വേദനയുണ്ട്. തലയുടെ ഒരു ഭാഗത്താണ് നല്ല വേദനയുള്ളത്. ന്യൂറോയുടെ ഡോക്ടറടക്കം അവിടെ ഉണ്ടായിരുന്നു. അവര്‍ ശുഭപ്രതീക്ഷയിലാണ്. നല്ല ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യകരമായ നിലയാണ് അവിടെയുണ്ടായിരുന്നത്. അമ്മ മരണപ്പെട്ടുപോയതാണ്. രണ്ട് കുട്ടികള്‍ക്കും പരുക്ക് പറ്റി. ഈ കുട്ടിക്കാണ് മാരകമായ പരുക്ക്. ഇക്കാര്യത്തില്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ പെട്ടന്ന് തന്നെ സര്‍ക്കാര്‍ സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത് – പിണറായി വിജയന്‍ പറഞ്ഞു.

 

കഴിഞ്ഞദിവസം നടന്ന കാട്ടാന ആക്രമണത്തില്‍ കുട്ടിയുടെ അമ്മ മാരി മരിച്ചിരുന്നു. മകന്‍ രക്ഷനേ സ്‌കൂളില്‍ വിടാനായി പോകവേയാണ് കാട്ടാന ആക്രമണമുണ്ടായത്. സൂര്യനെല്ലി ടൗണിന് സമീപത്ത് എത്തിയപ്പോള്‍ രണ്ട് ആനകള്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചു. മാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രക്ഷനെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്.