ആണവോര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും. ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്കുള്ള തടസങ്ങള്‍ നീക്കിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ഇന്‍ഡോ-പസഫിക് മേഖലയില്‍ വിതരണ ശൃംഖല ശക്തിപ്പെടുതാനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി.
സമുദ്ര സുരക്ഷ, നിര്‍ണായക ധാതുക്കള്‍, പ്രതിരോധ ഗവേഷണം എന്നിവയിലെ സഹകരണത്തിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ധാരണയില്‍ എത്തിയത്. അതില്‍ ഏറെ നിര്‍ണ്ണായകമായത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജകരാര്‍ ആണ്. ഇന്ത്യയുടെആണവ പദ്ധതിക്കായി ഓസ്ട്രേലിയ യുറേനിയം നല്‍കും.
ഇതിന് പുറമെ വ്യാപാര സാമ്പത്തിക പ്രതിരോധ മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ഉള്ള ചര്‍ച്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും നടത്തി. ഇന്‍ഡോ-പസഫിക് മേഖലയില്‍ വിതരണ ശൃംഖല ശക്തിപ്പെടുതാനും രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന പ്രവാസി സമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിച്ചു. ഇന്തോനേഷ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഓസ്‌ട്രേലിയയില്‍ എത്തിയത്.






