Headlines

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡാഷ് മോനേ എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയത് ഭാഗ്യമെന്നും ഒന്നുകൂടി സമനില തെറ്റിയാല്‍ മുഖ്യമന്ത്രി അത് പൂരിപ്പിച്ചേനെയെന്നും വി ഡി സതീശന്‍ പറഞ്ഞു. മലയാളത്തിലെ ഏറ്റവും മോശമായ വാക്കുകള്‍ പറയുന്നയാളാണ് മുഖ്യമന്ത്രി. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ച പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ച ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച ആളാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു. (vd satheesan on cm pinarayi vijayan’s replay to revanth reddy)ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നായിരുന്നു രേവന്ത് റെഡ്ഡിക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ തിരിച്ചടി. സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയമേ ചിന്തിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം പരസ്യമായിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ ഞാന്‍ പരസ്യമായിത്തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ഇപ്പോള്‍ വിശദമായിട്ട് പറയുന്നില്ല. ഡാഷ് മോനേ രേവന്താ.. മറുപടി വരുന്നുണ്ട്. എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളു – മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത് ഇങ്ങനെ.തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. നേരത്തേ രേവന്ത് റെഡ്ഡി, മുഖ്യമന്ത്രി പിണറായി വിജയനെ ‘നീ പോ മോനേ വിജയാ’ എന്ന് വിളിക്കുകയായിരുന്നു.