ചരിത്രം കുറിച്ച് ആർട്ടിമിസ് 2; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച സംഘമായി ആ നാല് പേർ
വാഷിംഗ്ടൺ: ചന്ദ്രന്‍റെ തൊട്ടടുത്തെത്തി ചരിത്രംകുറിച്ച് ആർട്ടിമിസ് 2. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോൺ പേടകത്തിലെ സംഘം മാറി. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആർട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്.ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ് ഒറിയോണ്‍ പേടകം ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയത്. 4,06,788 കിലോമീറ്റർ ദൂരമാണ് പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 54 വർഷത്തിന് ശേഷമാണ് ചന്ദ്രന് പിന്നിലൂടെ ഒരു പേടകം യാത്ര ചെയ്യുന്നത്….
