യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം.
കൊട്ടിക്കലാശത്തിനിടെ എം ലിജുവിന്റെ വാഹനത്തിൽ പോറ്റിയെ കേറ്റിയെ പാട്ട് വച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമണ കാരണം. വാഹനത്തിന്റെ ചില്ലുകൾ ഒരുവിഭാഗം ആളുകൾ തല്ലി തകർത്തു. നിലവിൽ പ്രശ്‌നം പരിഹരിച്ചെങ്കിലും പൊലീസിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.









