നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. (actor kannan pattambi passes away)വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് വീട്ടില്‍ വച്ച് മരണം സംഭവിച്ചത്. പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം,മിഷന്‍ 90 ഡേയ്‌സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. കണ്ണന്‍ പട്ടാമ്പിയുടെ മരണ വിവരം സഹോദരന്‍ മേജര്‍ രവി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് അവസാനം അഭിനയിച്ചത്.മേജര്‍ രവി, ഷാജി കൈലാസ്, വി കെ പ്രകാശ്, സന്തോഷ് ശിവന്‍, കെജെ ബോസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകനാണ് കണ്ണന്‍ പട്ടാമ്പി. നര്‍മ്മപ്രാധാന്യമുള്ള വേഷങ്ങളും വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഒട്ടേറെ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു






